ചിന്തിക്കുന്ന തലയോട് By ശരത്കുമാർ - October 9, 2019 tweet ചിന്തിച്ചു ചിന്തിച്ചു ഞരമ്പുകൾക്കു താപമേറ്റു- ലാവയായുരുകിവാർന്നു മാംസം കരളിനൊപ്പം വെന്തു തരളവികാരങ്ങൾ ഹൃദയത്തിൽ തിളച്ചുകരിഞ്ഞു വാക്കുകൾ കുമിളകൾ പൊട്ടി രക്തം മരിച്ചു അസ്ഥികൾ കത്തി തലയോട് ബാക്കിയായ് ചിന്തിച്ചു പുകയുന്നു. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ