വേദനതൻ നരകവാതിൽ തുറന്നു
നാരിമാർക്ക് നരബലി.
ഇഷ്ട ദൈവം കണ്ണുകൾ പൂട്ടി
നാരിമാർക്ക് മുന്നിൽ
നീതി ദേവതയുടെ കണ്ണുകൾ തള്ളി
നരബലിയിൽ മരണത്തെ പുൽകിയ
ചോരപുരണ്ട വാർത്തകൾ കണ്ട്
ചോരകൊതിച്ചത് ദൈവമല്ല
മുർച്ചയുടെ നാവുള്ള കത്തികൾ.
തിരിച്ചറിയാത്തത് നീതി ദേവതയല്ല
വെളിച്ചവും തീയും വേർതിരിച്ചറിയാത്ത മനുഷ്യർ
നരകം വിധിച്ചത് ദൈവമല്ല
പലിശയ്ക്ക് മനസിനെ വിൽക്കുന്നവർ
പാപത്തെ തഴുകുന്നത് നീതിദേവതയല്ല
പിന്നിൽനിന്നുമാ കണ്ണുകൾ കെട്ടുന്ന കൈകൾ.