ഏകാധിപത്യത്തിന്റെ കടന്നുവരവ് നാം വിചാരിക്കുന്നതുപോലെ എപ്പോഴും നാടകീയമായിരിക്കണമെന്നില്ല. ചൂടുവെള്ളത്തിലിരിക്കുന്ന ഒരു തവളയെപ്പോലെ ഏകാധിപത്യത്തിന്റെ പുതിയ രീതികൾ സമൂഹം അറിയാതെ ഉൾക്കൊള്ളാനുള്ള സാധ്യത വലുതാണ്. അമേരിക്കയിൽ ട്രമ്പിന്റെ വിജയവും അയാൾക്ക് പൊതുജനങ്ങൾക്കിടയിലും നിയമനിർമ്മാതാക്കളുടെ ഇടയിലും ഉള്ള പിന്തുണയും അതാണ് സൂചിപ്പിക്കുന്നത്. ഒരു വർഷം മുമ്പ് വരെ ട്രമ്പ് അമേരിക്കയിൽ ഒരു കോമാളി ആയേ കരുതപ്പെട്ടിരുന്നുള്ളൂ; ഇന്ന് അയാൾ അതിശക്തനായ, ലോകത്തിന്റെ വർത്തമാന, ഭാവികാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ പറ്റുന്ന അമേരിക്കൻ പ്രസിഡന്റ് ആണ്.
ഒരു ഘട്ടത്തിൽ ഹിറ്റ്^ലറെ ഇങ്ങനെ തന്നെ എഴുതിത്തള്ളിയിരുന്നു. അതിന്റെ വില എന്തായിരുന്നെന്ന് ചരിത്രം വായിക്കുന്നവർക്ക് അറിയാം. “ദ അറ്റ്്ലാന്റിക്കിലെ” ഡേവിഡ് ഫ്രമിന്റെ ഈ ലേഖനം വളരെ ആഴ്ചകളായി അമേരിക്കയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഒരു കൃതിയാണ്: