കാർമുകിൽ ചെപ്പിൽ
നീയേകനായി,
നിന്റെതാപത്തിൽ
നീതന്നെയുരുകി…
തുള്ളിവീഴുന്നൊരീ
പേമാരിയിൽ
നിനക്കായി
കേഴാത്തതാരോ..
ചുംബനം മോഹിച്ച
താമരയും
ചെമ്മാന താപമേറ്റുണരുന്ന
പൂവാടിയും
നിന്നെ പ്രണയിച്ച
സൂര്യകാന്തിയും
അവിടയാ മണ്ണിൽ
തലതല്ലി വീഴുന്നുവോ…
പാടിപ്പറക്കുന്ന
പൂങ്കുയിലും
കഥകളറിയാത്ത
ചേതനനും
നിൻ നെഞ്ചിൻ ചൂടേറ്റു
ചേരുമ്പോഴും
അറിയാതെ പോകുന്നോ
നിൻ നൊമ്പരം
ആ മനക്കാമ്പിലെ
എകാന്തഭാവം
ആരുമിന്നറിയാതെ
പോകുമ്പോഴും
അവനോടിയെത്തി,
ആ മിഴിപ്പൂക്കൾക്ക്
വാസനയേകി,
ചെമ്പുഞ്ചിരി
തൂകിനിന്നു.