മൗനനൊമ്പരം

 

നട്ടുച്ച നേരം..റോഡിലൂടെ വാഹനങ്ങൾ  പാഞ്ഞുപോകുന്നു . മധ്യ വയസ്കനായ  ഒരാൾ  കൈയിൽ  ഹോട്ടൽ എന്നെഴുതിയ ഒരു ബോർഡ് പിടിച്ചുകൊണ്ട്  വാഹനങ്ങളെ ആകർഷിക്കുവാൻ നിൽക്കുന്നു. വെയിലത്ത് നിന്നിട്ടു നന്നായി  വിയർക്കുന്നുണ്ട്. തലയിൽ ഒരു ടവൽ  കെട്ടിയിരിക്കുന്നു.അയാൾ ആകെ തളർന്നിരുന്നു.

ഒന്ന് രണ്ടു വാഹനങ്ങൾ  അയാളുടെ ബോർഡ് കണ്ടിട്ട് ഹോട്ടലിലേക്കു കയറി പോകുന്നുണ്ട്.

ഒരു ആഡംബര കാറ് അയാളുടെ മുൻപിൽ വന്നു നിൽക്കുന്നു ഒരു ചെറുപ്പക്കാരനും അയാളുടെ മകനും ആയിരുന്നു. ഹോട്ടലിനെപറ്റി ചോദിച്ചു. അയാൾ അവർക്കു ഹോട്ടൽ കാണിച്ചുകൊടുത്തു. ആ ചെറുപ്പക്കാരൻ അദ്ദേഹത്തെ അടിമുടി നോക്കിയിട്ടു വണ്ടി ഹോട്ടലിലേക്ക് ഓടിച്ചു കയറ്റി.

മധ്യ വയസ്കൻ വീണ്ടും റോഡിലേക്ക് നോക്കി അയാളുടെ ജോലി  തുടർന്നു….

ഹോട്ടലിലേക്ക് കയറി വരുന്ന ചെറുപ്പക്കാരനെയും കുട്ടിയേയും ഹോട്ടൽ ഉടമ സ്വീകരിച്ചിരുത്തുന്നു.

വരണം സർ. എന്താണ് കഴിക്കുന്നത് സർ.

ആദ്യം ഒരു ഗ്ലാസ് വെള്ള തരു. എന്ത് ചൂടാണ് പുറത്തു.

തണുത്ത് എന്തുണ്ട് കുടിക്കാൻ.

ഫ്രഷ് ജ്യൂസ്,ലൈയിംജ്യൂസ് എല്ലാം ഉണ്ട് സർ.

എനിക്ക് ഒരു ലൈയിംജ്യൂസ് മതി. മോന്ഒരു ഫ്രൂട്ടി കൊടുത്തേക്കു.

കടക്കാരൻ ജ്യൂസ് എടുക്കാൻ പോയി ..ആ  ചെറുപ്പക്കാരൻ വീണ്ടും റോഡിലേക്ക്  ബോർഡും കൈൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ആ മനുഷ്യനെ നോക്കി.

കടക്കാരൻ ജ്യൂസ് കൊണ്ട് വച്ചു .

ചെറുപ്പക്കാരൻ ചോദിച്ചു. ആ  പ്രായമുള്ള മനുഷ്യനെ ഇങ്ങനെ വെയിലത്ത് നിർത്തിയിരിക്കുന്നത് കഷ്ട്ടമല്ലേ.

അയാൾ ഒരു പണി അന്വേഷിച്ചു വന്നതാണ്  സർ. അയാൾക്ക്‌ ഈ പ്രായത്തിൽ  ഞാൻ എന്ത് പണി കൊടുക്കാനാ

പിന്നെ അയാൾ തന്നെ പറഞ്ഞതാ ഇങ്ങനെ നിന്നോളം എന്തെങ്കിലും തന്നാൽ മതിയെന്ന്.അയാൾക്ക്‌ ദിവസ്സവും പൈസ കൊടുക്കുന്നുണ്ട് സർ…

ശരി ..ഇവിടെ എന്തുണ്ട് കഴിക്കാൻ… നിങ്ങളുടെ സ്പെഷ്യൽ ഐറ്റം എന്താണ്.

ഞങ്ങളുടെ ചിക്കൻ ബിരിയാണിക്കു നല്ല പേരാണ് സർ.

ഓക്കേ.. എന്നാൽ ഒരു പാർസൽ എടുത്തോ…ഒരു കുപ്പി വെള്ളോം.

കടക്കാരൻ വേഗം പാർസൽ റെഡി ആക്കി..

പൈസ എത്ര ആയി .

ബിരിയാണിയും ജ്യൂസും ചേർത്തു 190  രൂപ സർ.

അവർ കടയിൽ നിന്നും ഇറങ്ങി കാറിന്റെ ഡോർ തുറന്നു. മകനെ അകത്തു കയറ്റി ഇരുത്തി. മോൻ ഇവിടെ ഇരിക്ക്..അച്ഛൻ ഈ ബിരിയാണി ആ പാവത്തിന് കൊടുത്തിട്ടു വരം..അവൻ തലയാട്ടി.

അയാൾ ആ പാവത്തിന്റെ അടുത്ത് ചെന്നു. ബിരിയാണി പൊതി അയാളുടെ നേരെ നീട്ടി. ഇത് വാങ്ങിച്ചോളൂ. അവിടെ ഇരുന്നു കഴിച്ചിട്ട് വാ..

അയാളുടെ കണ്ണ് നിറഞ്ഞു പോയി.

അയാൾ പറഞ്ഞു ഇപ്പോൾ ഞാൻ ഡ്യൂട്ടിയിൽ ആണ് സർ. ഞാൻ ഇപ്പോൾ കഴിക്കില്ല സർ.

അത് സാരമില്ല അതുവരെ  ഞാൻ ഈ ബോർഡ് പിടിച്ചുകൊണ്ട് നിന്നോളാം .

അയാൾ ആ മനുഷ്യനെ അദ്ഭുത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

ഇല്ല സർ, എന്നും ഞാൻ ഇവിടുത്തെ ജോലി കഴിഞ്ഞു കിട്ടുന്ന പൈസക്ക് അരിവാങ്ങി വീട്ടിൽ ചെന്ന് എന്റെ തളർന്നു കിടക്കുന്ന ഭാര്യക്ക് കഞ്ഞി ഉണ്ടാക്കിക്കൊടുത്തിട്ടാണ് സാർ ഞാൻ കഴിക്കാറ്.

അയാൾ തിരികെ കാറിൽ കയറി റോഡിലേക്ക് ഇറങ്ങുമ്പോൾ നിറമിഴികളിലൂടെ അയാളെ ഒരിക്കൽ കൂടി നോക്കി .

ആ മനുഷ്യൻ തന്റെ ജോലി തുടർന്നുകൊണ്ടേയിരുന്നു……

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here