ഇനിയെത്ര തുള്ളി രക്തം ഒഴുകണം
ഇനിയെത്ര തലകൾ വീണുരുളണം
ഇനിയെത്ര കാലുകൾ തൂങ്ങി നിൽക്കണം
ഇനിയെത്ര കൈകൾ അറ്റ് വീഴണം
ഇനിയെത്ര കുടൽ മാലകൾ പുറം കാണണം
ഇനിയെത്ര വിരലുകൾ തുന്നിച്ചേർക്കണം
ഇനിയെത്ര ഭാര്യമാർ വിധവയാകണം
ഇനിയെത്ര മക്കൾ അനാഥരാവണം
ഇനിയെത്ര രക്ഷിതാക്കൾ കണ്ണീർ പൊഴിക്കണം
ഇനിയെത്ര വീടുകൾ ശൂന്യമാകണം?
കൊലപാതകമില്ലാത്ത പുലരികൾ
സംഘർഷമില്ലാത്ത ചുറ്റുപാടുകൾ
വിയോജിപ്പുകൾ സ്വീകരിക്കുന്ന പൂമുഖങ്ങൾ
പകപോക്കലില്ലാത്ത പകലുകൾ
പ്രതിക്ഷയാണീ നാടിന്റെ നന്മകൾ.
പുതിയ ഭരണകൂടങ്ങൾ
പ്രകടമാക്കുകിൽ സഫലം.
അരാജകത്വമൊട്ടുമില്ലാത്ത
അനന്ത നാളുകൾക്കാഗ്രഹം.
പകർച്ച വ്യാധിയിൽ പകച്ചു നിൽക്കുന്ന
പരിജനങ്ങൾക്ക് സ്വാന്തനമാവണം.
പൊരുതാം വാ നമുക്കൊരുമിച്ചൊരു മെയ്യായ്
പൊതുവാം ഇവിടുത്തെ ശത്രുവിന്നെതിരെയായ്
പോരിന്നു വേണ്ടി വരുന്നവർക്കെപ്പോഴും
പൊക്കിടാം കൈകൾ നാം വാനിലുയരെയായ്
പോക്കണം കെട്ടവനാണു നരാധമൻ
പോകണമവൻ ദൂരെ കാട്ടാളക്കൂട്ടരിൽ
വെക്കണം പെരുന്നാൾ പണമൊട്ടും ഞെട്ടാതെ
കൂട്ടണം മട്ടത്തിൽ ഖൈറിന്റ തട്ടകം
അഞ്ഞൂർ നോട്ടൊന്ന് നാട്ടിലേക്കെത്തിയാൽ
അയ്യായിരമായി ആഖിറം താണ്ടിടാം