പലവഴികൾ കടന്ന്
പല കാഴ്ചകൾ കണ്ട്
പല സത്രങ്ങളിലുറങ്ങി
ഒടുവിൽ തിരികെയായ്
എത്തുമൊരിടമാണ് വീട്
മണ്ണിൽ കെട്ടുറപ്പിന്റെ
കോൺക്രീറ്റ് വീട്
ചിറകുളളവയ്ക്ക്
മൃദുലമാം ചില്ലകൾ മെനഞ്ഞ
കൂടാണ് വീട്
ഉയരത്തിൽ പടർന്ന ശിഖരങ്ങളിൽ
മണ്ണിൽ മനസിൽ വിണ്ണിലൊഴിച്ചെവിടെയും
വീടുണ്ട്.
ഒരുനാളും വെയിലിലുരുകില്ല
മഴയിലലിയില്ല
നിന്നൊരിടത്തു കാത്തുനിൽക്കും.
പകലുകൾ വാടിയാലവിടെ തിരികെയെത്തും
ചിന്തകൾക്കും ചിലന്തിക്കുമുണ്ട് വീട്
കോട്ടങ്ങൾ പറ്റിയാലും തിരികെയെത്തുമ്പോൾ
വലനെയ്തതെല്ലാം വീട്ടിൽ.
Click this button or press Ctrl+G to toggle between Malayalam and English