സംസ്ഥാന ആർകൈവ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസ് 2018 19 മേഖലാതല മത്സരം തൃപ്പൂണിത്തുറ ഹിൽപാലസ് അങ്കണത്തിൽ വച്ച് നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ
എറണാകുളം, ഇടുക്കി, തൃശൂർ , കോട്ടയം ജില്ലകളിൽ നിന്നും ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ 12 സംഘങ്ങളാണ് മത്സരിച്ചത്.
ഇടുക്കി ജില്ലയിലെ അടുപ്പം സെൻറ് തോമസ് ഇ എം എച്ച് എസ് എസിലെ വിദ്യാർത്ഥികളായ വന്ദന ബി ശങ്കർ , ആർഷ ജോജി ഒന്നാം സ്ഥാനം നേടി. എറണാകുളം ജില്ലയിലെ തൃക്കണാർവട്ടം എസ്. എൽ.എച്ച്. എസ്. എസ്. ലെ വിദ്യാർത്ഥികളായ നിഖിൽ സുന്ദർ , മനു മോഹൻ എന്നിവർ രണ്ടാം സ്ഥാനവും , തൃക്കാക്കര ജി വി എച്ച് എസ് എസിലെ അനുഗ്രഹ് വി കെ, നവീൻ പി.എ എന്നിവർ മൂന്നാം സ്ഥാനവും നേടി.
ജനുവരി 11 ന് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സംസ്ഥാനതല മത്സരം നടക്കും. അർത്തുങ്കൽ സെൻറ് ഫ്രാൻസിസ് അസീസി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം അധ്യാപകനായ ജോബി മാത്യു ക്വിസ് മാസ്റ്ററായി.
തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാ ദേവി സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർകൈവ്സ് എറണാകുളം റീജിയണൽ സൂപ്രണ്ട് പി.കെ സജീവ്,വാർഡ് മെമ്പർ തിലോത്തമ സുരേഷ്, ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ സി പി സുധീഷ്, ആർക്കിവിസ്റ്റ് അബ്ദുൽ നാസർ, ആർക്കൈവ്സ് വിഭാഗം പ്രിസർവേഷൻ സൂപ്പർവൈസർ സജീവ് വി, അസിസ്റ്റൻറ് ആർക്കിവിസ്റ്റ് മിനി പോൾ , ഷിജി കെ.പി, എസ് ബിജുകുമാർ , ജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു.