മലയാള കവിതാസാഹിത്യ ചരിത്രം- എം. ലീലാവതി

മലയാളകവിതയുടെ ചരിത്രം സമ്പൂര്‍ണ്ണമായും ആധികാരികമായും രേഖപ്പെടുത്തിയ ഈ കൃതി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെയും സാധനയുടെയും സാക്ഷാല്‍ക്കാരമാണ്. ലീലാവതി ടീച്ചറുടെ സമര്‍പ്പിതമായ വായനയുടെയും ഗവേഷണരംഗത്തെ മഹനീയതപസ്യയുടെയും ഗംഭീരമായ ഫലശുതി. കവിതയെ അതിന്റെ ചരിത്രസന്ദര്‍ഭത്തിലും സാംസ്‌കാരികപരിസരത്തിലും ചേര്‍ത്തുവെച്ച് ആസ്വദിക്കുന്ന സഹൃദയത്വവും പണ്ഡിതോചിതമായ പക്വതയും ഈ പഠനത്തില്‍ ഉടനീളമുണ്ട്. 1980ല്‍ പ്രസിദ്ധീകരിച്ച മലയാള കവിതാസാഹിത്യചരിത്രത്തിന്റെ എട്ടാം പതിപ്പാണിത്.

സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട്. ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്ന കവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം. വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.

പുസ്തകത്തിന്റെ കോപ്പികൾ ലഭ്യമാകാൻ അക്കാദമി പരിസരത്തെ പുസ്തകശാല സന്ദർശിക്കുകയോ 0487-2331069 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

പ്രസാധകർ: കേരള സാഹിത്യ അക്കാദമി
(എട്ടാം പതിപ്പ്) – ഡോ. എം ലീലാവതി/ വില – 700 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English