കനലുരുക്കി കവിത വരയണമെന്ന്
ഒരാൾ പറഞ്ഞിരുന്നു
ഉരുകി തീരാറായ ഹൃദയ സത്യം ഒരു പ്രളയത്തിൽ ഒഴുക്കിവിടണമെന്നും… ബാക്കിയായത് ,
നേരിൻ്റെ നനവൂറ്റി
കാലം ഊതി പിടിപ്പിച്ച
ആത്മജ്ഞാനം
ചിതലരിച്ചതാണ് …
മൗനത്തിൻ്റെ അനന്തത മനക്കണക്കിലൂടെ ഒലിച്ചിറങ്ങിയപ്പോൾ കാറ്റത്തിളകിയാടിയത്
ഏകാന്തതയെന്ന
മിഥ്യാബോധമാണ്..
ലിപിയില്ലായ്മയുടെ
കനത്ത നോവ്
പഴമയുടെ മഞ്ഞ നിറത്തിലേക്ക് വ്യാപരിക്കുമ്പോൾ
ഒരുപിടി ഹൃദയവ്യഥകളുടെ ചിമിഴ്
ഇനിയും
പുനർജനി നേടാൻ കഴിയാത്ത
എൻ്റെചിരിയെ
ദംശിച്ചു കൊണ്ടേയിരുന്നു….!
ഷിൻസി രജിത്