ചരിത്രപണ്ഡിതൻ ഡോ. ഹരി വാസുദേവൻ കോവിഡ്- 19 ബാധിച്ച് കൊൽക്കത്തയിൾ അന്തരിച്ചു

 

ചരിത്രപണ്ഡിതൻ ഡോ. ഹരി വാസുദേവൻ (68) കോവിഡ്- 19 ബാധിച്ച് കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ അന്തരിച്ചു. കടുത്ത പനിയും ശ്വാസതടസ്സവും കാരണം ഈ മാസം നാലിന് ആശുപത്രിയിലായ അദ്ദേഹത്തിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോ. ഹരിക്ക് മറ്റുപല അസുഖങ്ങളുമുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ മധ്യേഷ്യൻ പഠനവിഭാഗം ആരംഭിച്ചത് ഡോ. ഹരിയാണ്. ഏഷ്യാറ്റിക് സൊസൈറ്റിയുടെ റഷ്യൻ ആർക്കൈവ് പ്രൊജക്ടിൽ അംഗമായിരുന്നു. 1930 മുതൽ 1947 വരെയുള്ള ഇന്ത്യാ-റഷ്യ ബന്ധത്തെപ്പറ്റി ഇദ്ദേഹം തയ്യാറാക്കിയ പഠനം പ്രസിദ്ധീകരിച്ചത് ഏഷ്യാറ്റിക് സൊസൈറ്റിയാണ്.

ചരിത്രകാരിയായ തപതി ഗുഹ താക്കൂർത്തയാണ് ഭാര്യ. മൃണാളിനി മകളാണ്. സിനിമാപഠനമേഖലയിൽ വിദഗ്ധനായ രവി വാസുദേവൻ സഹോദരനും പ്രശസ്ത മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത ഭാര്യാസഹോദരനുമാണ്. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന ഡോ. എം.ജി.കെ. മേനോന്റെ അനന്തരവനാണ് ഡോ. ഹരി വാസുദേവൻ. നിര്യാണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ജയ്ദീപ് ധൻകർ അനുശോചിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here