കാർപാർത്തിയൻ മലനിരകളിലാണ്
എൻ്റെ സ്വപ്നങ്ങൾ വീണുറങ്ങുന്നത്
ബ്രാം സ്റ്റോക്കറുടെ ഭാവനകളെ തകിടം
മറിച്ചു കൊണ്ട് …
അതിൻ്റെ ചിറകുകളാവട്ടെ
പറന്നിറങ്ങാൻ വെമ്പുന്നത്
യൂഫ്രട്ടീസിൻ്റെ മടിത്തട്ടിലും,
മെസൊപ്പൊട്ടോമിയ പുനർജനി
നേടുന്നുണ്ടോ എന്നറിയാൻ
ഫാത്തോമീറ്ററിനു പോലും
കണ്ടെത്താനാവാത്ത
ആഴങ്ങളിലേക്ക് താണുപോവാൻ
അവിടുത്തെ ഘന ശാന്തതയിൽ
ചെവി കേൾക്കാത്ത
കണ്ണ് കാണാത്ത
തിരിച്ചറിവ് നഷ്ടപ്പെട്ട
ഒരബോധാവസ്ഥയായി വീർത്തു വീർത്തുറങ്ങണം.
ദിനോസറുകളുടെ വംശപരമ്പരയ്ക്ക് മുമ്പ്
ജനിച്ച ഞാൻ
ഉൻമാദമായ ചിന്തകൾ വെടിയുന്നതിങ്ങനെയാണ്.
Home പുഴ മാഗസിന്