പ്രശസ്ത പ്രസാധക സംരംഭമായ ഡി.സി. ബുക്‌സ് വോയിസ് ആര്‍ട്ടിസ്റ്റുകളെ തിരയുന്നു. ഡി സി ബുക്‌സിന്റെ ഓഡിയോ ബുക്‌സ് റെക്കോര്‍ഡിങ്ങിനായി വോയിസ് ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ട്.
ഫിക്ഷന്‍/നോണ്‍ഫിക്ഷന്‍ വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് വ്യത്യസ്ത ഓഡിയോകളാണ് അയക്കേണ്ടത്
വോയ്‌സ് ഓവറുകള്‍ രണ്ട് മിനിട്ടില്‍ താഴെയായിരിക്കണം
റെക്കോര്‍ഡിങിന്റെ ആദ്യ ഭാഗത്ത് നിങ്ങളുടെ പേര് കൂടി പറയേണ്ടതാണ്
നിങ്ങളുടെ വോയിസോവര്‍ ഞങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ ഫോമിലെ വിവരങ്ങള്‍ക്കൊപ്പം അപ്‌ലോഡ് ചെയ്യുക (ഗൂഗിള്‍ ഫോമില്‍ ഒരു തവണ മാത്രമേ സബ്മിഷനുള്ള അവസരം ഉണ്ടാകൂ)
രണ്ട് വോയ്‌സോവറുകളും രണ്ട് ഫയലുകളായി ഒരേ ഗൂഗിള്‍ ഫോമില്‍ തന്നെ വേണം അപ്‌ലോഡ് ചെയ്യാന്‍.
ഏതെങ്കിലും രീതിയില്‍ എഡിറ്റ് ചെയ്തതോ Enhance ചെയ്തതോ ആയ ഫയലുകള്‍ ഓഡിഷന് പരിഗണിക്കുന്നതല്ല.
നിങ്ങളുടെ വോയിസ് വ്യക്തമായി കേള്‍ക്കുന്ന വിധത്തിലും ബാഹ്യമായ ശബ്ദങ്ങള്‍ ഇല്ലാത്ത വിധത്തിലായിരിക്കണം റെക്കോര്‍ഡ് ചെയ്യേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമാകും ബന്ധപ്പെടുക.
വോയ്‌സ് ഓവറുകള്‍ ലഭിക്കേണ്ട അവസാന തീയ്യതി – ഫെബ്രുവരി 12.