ഹിപ്പിയുടെ ആദ്യ കോപ്പി ഷാരൂഖിന്

തന്റെ പുതിയ നോവലിന്റെ ആദ്യ കോപ്പി ഇഷ്ടതാരത്തിന് സമ്മാനിച്ച് വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ പൗലോ കോയ്‌ലോ. പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ഹിപ്പിയുടെ ആദ്യ കോപ്പി ബോളിവുഡ് താരവും അടുത്ത സുഹൃത്തുമായ ഷാരൂഖ് ഖാന് കൈയൊപ്പിട്ട് നല്‍കിയാണ് പൗലോ കോയ്‌ലോ തന്റെ ആരാധന വെളിപ്പെടുത്തിയത്.

ഇക്കാര്യം പൗലോ കോയ്‌ലോ ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു.ഈ ദിവസം ജോലി ചെയ്യാമെന്ന് കരുതിയപ്പോഴാണ് ഹിപ്പിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. ഈ സമ്മാനത്തിന് സുഹൃത്തേ, നിങ്ങള്‍ക്ക് ഏറെ നന്ദി. എന്നത്തെയും പോലെ നിങ്ങളുടെ വാക്കുകള്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്നാണ് ഷാരൂഖ്, പൗലോ കോയ്‌ലോയുടെ ട്വീറ്റിന് മറുപടിയായി പറഞ്ഞത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here