ഹില്‍പാലസ് പുരാവസ്തു മ്യൂസിയത്തിന്റെ പരിഷ്‌കരണങ്ങളുടെയും സന്ദര്‍ശന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി മ്യൂസിയത്തിനെക്കുറിച്ച് കൂടുതല്‍ അറിവ് പകരുന്നതിനായി പുരാവസ്തു വകുപ്പ് തയ്യാറാക്കിയ സിഗ്നേച്ചര്‍ വീഡിയോ പ്രകാശനവും കൊട്ടാരവളപ്പില്‍ പുതുതായി സ്ഥാപിച്ച മിനിമാസ്റ്റ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും മ്യൂസിയംവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും.
ഇന്ന് വൈകീട്ട് ആറ് മണിക്ക് മ്യൂസിയം ഓഡിറ്റോറിയത്തില്‍ എം.എല്‍.എ അനൂപ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, വൈസ് ചെയര്‍മാന്‍ ഒ.വി സലീം, പുരാവസ്തു പുരാരേഖാ വകുപ്പ് ഡയറക്ടര്‍ രവികുമാര്‍ .ജെ, പുരാവസ്തുവകുപ്പ് കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍ എസ്. ഭൂപേഷ്, തൃപ്പൂണിത്തുറ നഗരസഭാംഗങ്ങളായ കെ. വി സാജു, നിഷാ രാജേന്ദ്രന്‍, ഇ. കെ കൃഷ്ണന്‍കുട്ടി, ഷീന ഗിരീഷ്, ദീപ്തി സുമേഷ്, തിലോത്തമ സുരേഷ്, പുരാവസ്തു വകുപ്പ് പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ. ദിനേശന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Click this button or press Ctrl+G to toggle between Malayalam and English