
നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സോണിയ റഫീഖ് രചിച്ച ഹെര്‍ബേറിയം അര്‍ഹമായി. 15,551 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഓഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ പുരസ്‌കാരം സമ്മാനിക്കും. 2016-ലെ ഡി.സി നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായ കൃതിയാണ് ഹെര്‍ബേറിയം.പരിസ്ഥിതി രാഷ്ട്രീയവും കുട്ടികളുടെ മനോനിലയുമൊക്കെയാണ് നോവലിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ.
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ