പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി കേരളത്തിലെ എഴുത്തുകാരും കെ .ആര്‍ മീര അടക്കം നിരവധി പേരാണ് ഇത്തരം നീക്കങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. മീര രചിച്ച സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ എഴുത്തുകാരി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. അങ്ങനെ നിരവധി എഴുത്തുകാരും ഇനിയും നിരവധി എഴുത്തുകാര്‍ ഈ സംരംഭത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കാനും യോജിച്ച് വിഭവസമാഹരണം നടത്താനും താത്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എഴുത്തുകാരൊക്കെയും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ കേരളജനതയെ സഹായിക്കാന്‍ ഒരുങ്ങുകയാണ്.കേരളത്തിലെ പ്രധാന പുസ്തക പ്രസാധകരും ഈ അവസ്ഥയിൽ സഹായങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്
Home Frontpage