ആഘോഷങ്ങൾ ഉപേക്ഷിച്ച് തിരുവോണ നാളിൽ പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം പ്രവർത്തകർ ചെങ്ങന്നൂർ പാണ്ടനാട് പൂപ്പാറ കോളനിയിലെ വീടുകൾ കഴുകി വൃത്തിയാക്കി സേവനത്തിന്റെ അത്തപൂക്കളമൊരുക്കി.കോളനിയിലെ നിരവധി വീടുകൾക്ക് പുറമെ പാണ്ടനാട് സർവീസ് സഹകരണ ബാങ്കും വൃത്തിയാക്കി. രാവിലെ അഞ്ചിന് 32 അംഗ സംഘം യാത്ര തിരിച്ചു. സംഘത്തിൽ ഉണ്ടായിരുന്നവർ വിവിധ ഉപകരണങ്ങൾ നന്നാക്കി നൽകുകയും ചെയ്തു.
ഭാവന പ്രസിസന്റ് പൂഴനാട് ഗോപൻ, സെക്രട്ടറി ഗംഗൻ, വിപിൻ, മോഹൻ ദാസ്, വിൻസെന്റ്, സതി,നിഖിൽ, സുശീലൻ, വിജയൻ എന്നിവർ നേതൃത്വം നൽകി.
തിരുവോണ നാളിൽ സേവനത്തിന് പോകുന്ന വിവരം അറിഞ്ഞ മുകുന്ദറ ലയോള സ്കൂൾ സ്കുൾ ബസ് സൗജന്യമായി നൽകി. ഒറ്റശേഖരമംഗലം പഞ്ചായത്തും കുടുംബശ്രീയും ജനാർദ്ദനപുരം സ്കൂളിലെ എൻസിസി അംഗങ്ങൾ എന്നിവരുമായി ചേർന്ന് മണ്ഡപത്തിൻ കടവിൽ കളക്ഷൻ സെന്റർ ആരംഭിച്ചും അല്ലാതെ ശേഖരിച്ചതുമായ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് നൽകി.