കഥാകാരൻ തോമസ് ജോസഫിന് ഒരു കൈത്താങ്ങാകാം

രോഗ ശയ്യയിലായ മലയാളത്തിന്റെ പ്രിയ കഥാകാരൻ തോമസ് ജോസഫിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള ധനസഹായ പ്രവർത്തനങ്ങളുമായി സുഹൃത്തുക്കളും കഴിഞ്ഞ ഒരു മാസമായി രംഗത്തുണ്ട്. വിഭ്രാമകരമായ കഥകളിലൂടെ മലയാളികളെ കൊതിപ്പിച്ച കഥാകാരൻ  മസ്തിഷ്കാഘാതം സംഭവിച്ച് ചലനമറ്റ നിലയിലായിട്ട് മാസങ്ങളായി. നിർധനരായ കുടുംബത്തിന് ചികിത്സ ചിലവുകൾ നടത്താൻ കഴിയാതെ വന്നതോടെയാണ് സഹായവുമായി എഴുത്തുകാരായ സുഹൃത്തുക്കളും മറ്റും രംഗത്തെത്തിയത്. ഇവർക്ക് പുറമെ മറ്റ് എഴുത്തുകാരെയും ഈ ഉദ്യമത്തിൽ പങ്കാളികളാക്കാനാണ് തോമസ് ജോസഫിന്റെ സുഹൃത്തുക്കളുടെ ശ്രമം. ഇതിനു പിന്നാലെ സഹായത്തിന്റെ ഒരു പ്രവാഹമാണ് ഉണ്ടായത്.ഇപ്പോളും സഹായം എത്തുന്നതായാണ് അറിയാൻ കഴിയുന്നത്.

Canara Bank, Chunangamveli branch. Account number: 292110100834. IFS Code: CNRB 0005653. Jesse’s phone number: 9633457192.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here