സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) ജില്ലാ പ്രോജക്ടിന്റെയും കോതമംഗലം ബിആർസിയുടെയും നേതൃത്വത്തിൽ കോതമംഗലം ടൗണ്‍ യുപി സ്കൂളിൽ ജില്ലാതല ഹലോ ഇംഗ്ലീഷ് പുസ്തകോത്സവം നടത്തി. നഗരസഭാ അധ്യക്ഷ മഞ്ജു സിജു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ജാൻസി മാത്യു അധ്യക്ഷത വഹിച്ചു.
എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ഹലോ ഇംഗ്ലീഷ് പദ്ധതി അവതരിപ്പിച്ചു. എഇഒ പി.എൻ. അനിത ഇംഗ്ലീഷ് ലൈബ്രറി പുസ്തകവിതരണം നടത്തി. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി നടന്ന യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എ. നൗഷാദ് നിർവഹിച്ചു.