താഴാൻ വയ്യ താഴെ പാതാളം
തരളമാണീ മണ്ണ്
കഠിനമീ പാദങ്ങൾ
താഴുംതോറും മുറിവുകൾ
മൂടപ്പെടുന്നു സ്വപ്‌നങ്ങൾ
ഒപ്പം ജീവനും
ശേഷിപ്പായ് നാമമില്ലാത്തൊരു
ശൂന്യത
താഴുമ്പോൾ പാതാളം
വീണ്ടും പിളരുമ്പോൾ
വിട്ടകലുന്നു
ഉയരങ്ങളിലൂടൊഴുകുന്ന
മരീചിക
താഴാൻ വയ്യ താഴെ പാതാളം