ഭാരിച്ച ചിറകുകൾ

ഇരുമ്പഴിക്കൂടിനുള്ളിൽ പക്ഷിക്ക് ചിറകുകൾക്കു ഭാരം
ലോകമോ ചുരുണ്ടു ചെറുതായ് കനികൾ പോലെ
ചുണ്ടുകളിലൊതുങ്ങി.

അടയ്ക്കയോളം വലുപ്പമുള്ള തലയിൽ
മസ്തിഷ്കത്തിന് മഹാളി
മുകളിൽനിന്നും ചിന്തകളത്രയും അവരോഹണമായ്
പരിണമിച്ചിരുന്നു
മുകളിലെ സ്വർഗവും കിനാവിലെ
ദേവകന്യകമാരുടെ കൈകളും മായുന്നു.

പരുന്തിൻെറയും ഗരുഡൻെറയും വഴികളോർക്കുന്നില്ല
മുറ്റത്തെ പൂക്കളിൽ നിന്നും തേൻനുകർന്ന്
ഇഷ്ട നിറങ്ങളെ സ്നേഹിച്ച കൊച്ചുചിറകുള്ള
ശലഭങ്ങളെ നോക്കുമ്പോൾ
വില ക്കുകളില്ലാത്തൊരാ തിരഞ്ഞെടുപ്പിൻ
സ്വതന്ത്രബോധത്തെ തൂവൽ ചിറകുകൾ തട്ടിയുണർത്തുന്നു.
മാഞ്ഞുപോകുമാ ഉയരങ്ങൾ ചേക്കേറാൻ മെനഞ്ഞ കല്പിത ലോകത്തിലേക്ക്…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here