കലരുന്ന ഭാഷകളുടെ സൗദര്യം ഇന്ന് തലസ്ഥാന നഗരിയിൽ ആസ്വാദിക്കാം. ക്ലാസിക് കൃതിയായ തിരുക്കുറലും മധ്യകാല ഫ്രഞ്ച് കവിതകളും ഈ സംഗീതവിരുന്നിൽ ഒത്തുചേരുന്നു.ഭാരത് ഭവനും അലൈൻസ് ഫ്രാൻകേയ്സും സംഘടിപ്പിക്കുന്ന ഹെവൻ ആൻഡ് എർത്ത് സംഗീത സമന്വയ വിരുന്ന് ഇന്ന് 6.30നു ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതിയിൽ അരങ്ങേറും.പ്രശസ്ത കർണാടക സംഗീതജ്ഞ അരുണ സായിറാമും ഫ്രാൻസിൽനിന്നുള്ള ഡൊമിനിക് വെല്ലാർഡും ചേർന്നാണു കർണാടക സംഗീതവും ഗ്രിഗോറിയൻ ചാന്റും ഇഴചേർത്തുള്ള ഈ സംഗീത സംഗമസന്ധ്യ അവതരിപ്പിക്കുന്നത്.പ്രവേശനം സൗജന്യം
Home പുഴ മാഗസിന്