ഹൃദയമാപിനി

അഞ്ചും പിന്നെയൊരു രണ്ടരയാണ്ടും
പഠിച്ചു ഞാനെന്തൊക്കെയോ
സംഭാവനകൾ കറുപ്പായ് ഒരു കോടിയിലധികം
ധർമ്മസ്ഥാപനവിദ്യാപീഠങ്ങൾക്ക് പ്രാകിയേകി

ഒടുവിലിതാ ഹരനെപ്പോലെ
ഗളത്തിലൊരു നീളൻ പാമ്പിനെ ചുറ്റി
അലയുന്നു വാർഡുകൾ തോറും
ഒരാതുരാലയമെന്നറിയപ്പെടും വറച്ചന്തയിൽ

പാമ്പാം ഹൃത്രുടനമാപിനി പാടും പാട്ടെത്ര നന്നാകിലും
ചൊല്ലേണം ഞാൻ അതപസ്വരജടിലം ഭയദായകം
വേണം വീണ്ടും വീണ്ടും പല പല
ബഹുവ്യയനൂതനപരിശോധനാവലി
ഇല്ലാത്തതാം രോഗം നിർണ്ണയിക്കേണമല്ലൊ
അത്യാഹിതവിഭാഗശ്രദ്ധയും വേണമല്ലൊ

സോറി, ഹൃദയമാപിനീ, ഹരമാലിനീ,
സത്യമറിയുന്നോളേ, ക്ഷമ ഞാൻ യാചിക്കുന്നു
പിഴച്ചോട്ടെ ഞാനാം പാവം നീലകണ്ഠനും
പിഴപ്പിച്ചെന്നെച്ചൂഴുമീധർമഭൂവും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here