നീ എഴുതാൻ ബാക്കി വെച്ച
പുഴുക്കുത്തരിച്ച ഭാവങ്ങൾ ,
വളച്ചൊടിക്കപ്പെട്ടവിദൂരമായ
ഒരു ഛായയിലൂടെ
ഞാൻ ഊതി ജ്വലിപ്പിച്ചത്
വിചിത്രമായ എന്തിനെയൊ
സ്വപ്നം കാണാനായിരിക്കാം…
നീ പറയാതെ പറഞ്ഞ
അതിഭാവുകത്വങ്ങൾക്കിടയിൽ
ഒരിക്കൽ …
കിരീടം ചൂടിയ
എൻ്റെ അക്ഷരക്കിനാക്കൾ
കൂടണയാൻ മറന്ന്
ചക്രവാളം തേടിനടന്നലഞ്ഞിട്ടുണ്ടാവാം…
ദൂരെ നിൻ്റെ നിഴൽപ്പാടുകൾ
മാഞ്ഞപ്പോൾ
വിസ്മൃതിയിലാണ്ടൊരു അഗ്നിപർവ്വതം
കണക്കെ നീറി നീറി
ഞാനുരുകിത്തീർന്നിട്ടുണ്ടാവാം….