അയാളൊരു കവിയായിരുന്നു

 

 

വിഷാദത്തിന്റെ ഏറ്റക്കുറച്ചിലുകൾ
കയറിയിറങ്ങിയാണ്
അയാൾ ഒരു കവിയായത്!

അരികും മൂലയും വിണ്ടടർന്ന വാക്കുകൾ
തുന്നിച്ചേർത്ത്
അതിദീർഘമായ രാവുകളെക്കുറിച്ചും
നിറങ്ങൾ ഒലിച്ചിറങ്ങി വികൃതമായിത്തീർന്ന
ചാപല്യങ്ങളെക്കുറിച്ചും
കവിതകളെഴുതി…

കാത്തിരിക്കാനാരുമില്ലെന്ന
ഒരു ഒളിയമ്പെയ്തു വച്ച്
ശൂന്യമാക്കപ്പെട്ട സ്വയത്തെ എടുത്തണിഞ്ഞ്
അയാൾ
പിന്നെയും പിന്നെയും
പുതിയ മേച്ചിൽപ്പുറങ്ങൾ
തേടി നടന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article`ഊ’
Next articleഉളി
സ്വദേശം പാലക്കാട്.കോളേജ് അധ്യാപികയാണ്. ഭർത്താവ് രജിത്. പോലീസ് ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു.രണ്ട് കുട്ടികൾ.ലിറ്റിൽ മാഗസിനുകളിലൂടെയാണ് എഴുത്ത് ആരംഭിക്കുന്നത്.നിരവധി മാസികകളിൽ കഥ, കവിത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺ ലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതി വരുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English