എച്ച്ആൻഡ് സി ബുക്സിന്റെ പുസ്തകമേള പാറമേക്കാവ് അഗ്രശാലയിൽ തുടങ്ങി. എഴുത്തുകാരൻ സേതു ഉദ്ഘാടനം ചെയ്തു. പത്മരാജന്റെ വീണ്ടെടുത്ത കഥകൾ എന്ന പുസ്തകം സന്തോഷ് ഏച്ചിക്കാനത്തിനു നൽകി പ്രകാശനം ചെയ്തു. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ, ആർട്ടിസ്റ്റ് ജെ. ആർ. പ്രസാദ്, സോക്രട്ടീസ് കെ. വാലത്ത്, അജിത് നീലാഞ്ജനം എന്നിവർ പ്രസംഗിച്ചു.
മനോരമ, പെൻഗ്വിൻ, ഹാർപ്പർ കോളിൻസ്, കേംബ്രിജ്, ഓക്സ്ഫഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മേളയിലുണ്ട്. കഥ, കവിത, നോവൽ, ആത്മകഥ, തിരക്കഥ ഇവ മുതൽ ആത്മീയ പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ, വാസ്തു, കുക്കറി, കുട്ടികളുടെ പഠനപുസ്തകങ്ങളുമുണ്ട്. 50% വരെ വിലക്കിഴിവുമുണ്ടെന്നു സംഘാടകർ അറിയിച്ചു. 9.30 മുതൽ എട്ടുവരെ നടക്കുന്ന പ്രദർശനം 16നു സമാപിക്കും