ഉണരുണരൂ ഉണരുണരൂ
ഉണരുണരൂ ഉണരുണരൂ
ഹരിതകേരള സൃഷ്ടിക്കായി
ഉണരുണരൂ ഉണരുണരൂ
വൃത്തിയും വെടിപ്പുമുള്ള
വീടുകള്‍ വഴികളും
ചപ്പുചവറുകള്‍ നിറയാ
ഗ്രാമവും നഗരവും
മണ്ണ് കാത്ത് വളരണം
മരങ്ങള്‍ കാത്ത് വളരണം
ശുദ്ധവായുവെന്റെ നാട്ടി-
ലെന്നുമെന്നും പുലരണം
നിറയട്ടെ പുഴകള്‍ വളരട്ടെ മാമരം
ഉയരട്ടെ പ്രകൃതിതന്‍ മന്ത്രം
ഒരു നല്ല നാളെ പുലരുവാനായി
ചേരാം നമുക്കൊത്തു ചേരാം
ചേരാം നമുക്കൊത്തു ചേരാം