മാനിവയൽ ഹരിശ്രീ ഗ്രന്ഥശാല കല്ലുമല റാട്ടക്കൊല്ലിയിൽ പുസ്തകക്കൂടൊരുക്കി. സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുസ്തക കൂടൊരുക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു.
മേപ്പാടി ഗ്രാമപ്പഞ്ചായത്തംഗം ജിതിൻ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. കെ. വിശാലാക്ഷി കല്ലുമല റാട്ടക്കൊല്ലി കോളനിയിലെ ചിരുതയ്ക്ക് പുസ്തകം കൈമാറി. പി.കെ. അച്യുതൻ, കെ. ശിവദാസൻ, വി. ഗിരീഷ്, പി.വി. ഗിരിജ, സ്മിതാ സഹദേവൻ, വിനീതാ ശശി എന്നിവർ സംസാരിച്ചു.