അമേരിക്കൻ നോബൽ എന്നാണ് പൊതുവെ ന്യൂസ്‌ഡാറ്റ് ഇന്റർനാഷണൽ സമ്മാനം അറിയപ്പെടുന്നത്.നോബൽ പോലെ തന്നെ ലോകത്തെ ഏത് കോണിലെ എഴുത്തുകാരനും ഈ പ്രൈസ് ലഭിക്കാൻ സാധ്യത ഉണ്ട്. പ്രശസ്തരായ എഴുത്തുകാരുടെ പാനലാണ് വിജയിയെ കണ്ടെത്തുന്നത്.
പേരുകേട്ട ഈ പുരസ്‌കാരം ഇത്തവണ ലഭിച്ചത് ഹെയ്തി വംശജയായ അമേരിക്കൻ എഴുത്തുകാരി എഡ്വിഡ്ജ്ഡാന്റിക്യാറ്റിനാണ്.കഥ,നോവൽ,യാത്രാ വിവരണം,തിരക്കഥ എന്നീ മേഘലകളിലെല്ലാം കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ഡാന്റിക്യാറ്റ്.
‘ബ്രെത് ,ഐസ്, മെമ്മറി’ എന്ന കൃതിയാണ് ഈ എഴുത്തുകാരിയുടെ പ്രധാന രചന ഇതു കൂടാതെ ക്രിക് ക്രാക്ക് ,ദി ഡ്യു ബ്രേക്കർ തുടങ്ങി നിരവധി കൃതികൾ അവർ രചിച്ചിട്ടുണ്ട്.
അഖ്യാനത്തിൽ നിരന്തരം നടത്തുന്ന പരീക്ഷണങ്ങളും , പ്രമേയത്തിലെ രാഷ്ട്രീയ കെട്ടുറപ്പും ഡാന്റിക്യാറ്റിന്റെ രചനകളെ ഓരോന്നിനേയും വ്യത്യസ്തമാക്കുന്നു.ഹെയ്തി കരീബിയൻ സംസ്കാരത്തിന്റെ സമ്പന്നതയും കൂടി ചേരുമ്പോൾ വായനയിൽ അവ ഇന്ദ്രജാലങ്ങൾ തീർക്കുന്നു.
Click this button or press Ctrl+G to toggle between Malayalam and English