കരിമ്പൂച്ച
കറുപ്പ് നിറമായതുകൊണ്ട്
ഇരുട്ടിൽ പമ്മിനടക്കാനാണെനിക്കിഷ്ടം
പൂമ്പാറ്റ
പരുന്തിനെ പുകഴ്ത്തുന്നത്
ഉയരത്തിൽ പറക്കുന്നതുകൊണ്ടാണെങ്കിൽ
പൂമ്പാറ്റയെവർണിക്കുന്നത്
അഴകുള്ള ചിറകുകളുള്ളതു കൊണ്ടാണ്
കടലാസുവഞ്ചി
എങ്ങനെ ഒഴുകിയാലും
തടയേണ്ടിടത്തുചെന്നേ തടയൂ