ഈച്ചയും ബുദ്ധനും: നൂറു ഹൈക്കു കവിതകൾ പ്രകാശിപ്പിച്ചു

മരിയ വിജു, ആശ പി.എൻ, ആദർശ് കെ.ആർ, അലീന മേരി ജോസ്
തൃശ്ശൂർ ‘സെന്റ് തോമാസ് കോളേജിലെ നാലു വിദ്യാർത്ഥികൾ ചേർന്ന് പുറത്തിറക്കിയ ഹൈക്കു കവിതകളുടെ വിവർത്തന പുസ്തകം കവി കെ.വി.ബേബിയിൽ നിന്നും കവിയും പ്രഭാഷകനുമായ വിജേഷ് എടക്കുനി ഏറ്റുവാങ്ങി ഏറ്റുവാങ്ങി സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഇഗ്നേഷ്യസ് ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ-മാനേജർ റവ.ഫാ.വർഗ്ഗീസ് കുത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു. റവ. ഡോ.മാർട്ടിൻ കൊളമ്പ്രത്ത്, ഡോ. മിജോയ് ജോസ്, ഡോ.ജോൺ തോമസ്, മരിയ വിജു, ഡോ. വിജു എം.ജെ, ഡോ.ശ്യാം സുധാകർ എന്നിവർ സംസാരിച്ചു. എഡിറ്റർ ശ്യാം സുധാകർ പായൽ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ പ്രസാധകർ. വില 100/-

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here