ഹൈക്കു കവിതകള്‍

നൊസ്റ്റാള്‍ജിയ
————-

പടിയിറങ്ങിപ്പോയപ്പോള്‍
തിരിച്ചോടിചെന്ന
ഒരു ഹൃദയം
വീട്ടിലെവിടെയോ ഇരിപ്പുണ്ട്…

കടലാസുവഞ്ചി
—————

ഇറവെള്ളത്തിലാണ്
കടലാസുവഞ്ചി ഇറക്കേണ്ടത്
തിരമാലയിലല്ല

കരച്ചില്‍
———-

കേള്‍പ്പിക്കാനുള്ളതാണ്
കുട്ടിക്കാലത്ത്
മുതിര്‍ന്നാല്‍
അടക്കിപ്പിടിക്കാനുള്ളതും

മയില്പ്പീലി
———-

പുസ്തകത്താളിലെ
മയില്പ്പീലിയിപ്പോഴും
നമ്മുടെ കാലൊച്ച
കാതോര്‍ക്കയാണെത്രെ

ജാലകം
——–

കരയാറുണ്ട്
അടക്കുമ്പോഴും
തുറക്കുമ്പോഴും…..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English