ഹൈക്കു കവിതകള്‍

 

കണ്ണാടി:-
*********
ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍
സുന്ദരിമാരും സുന്ദരമാരുമായി നടക്കില്ലായിരുന്നു.

കൊറോണ:
************
എന്നെ ആരെ മേലും പഴിചാരണ്ട…..
ഞാന്‍ ദൈവത്തിന്റെ ഒരു പരീക്ഷകനായി വന്നതാണ്.

ദു:ഖം:-
********
സ്വാഭാവികത സാധാരണമാണ്
പക്ഷെ …….
നാം സ്വയം ജാഗ്രതരാവുക

സന്തോഷം:
***********
ചിരിയുള്ള മുഖവുമായാണ് ഞാന്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ഉത്ഭവം……… അത്
മനസ്സിനുള്ളിലെ വാദ്യമേളമാണ്.

തിന്മ, നന്മ
—————-
അപചയത്തിന്റെയും, വിജയത്തിന്റെയും രണ്ട് അടയാളങ്ങളാണ് ഞങ്ങള്‍.

ആശയും, നിരാശയും
*********************
നിങ്ങള്‍ നിങ്ങളുടെ മേല്‍ സ്വയം ചാര്‍ത്തുന്ന
മുദ്രണങ്ങളാണ് ഞങ്ങള്‍.

നേരും,നെറിയും
****************
ഒരു തവണ പറയുന്നതിന് പകരം നൂറ് തവണയും,
തവണകളാല്‍ പറഞ്ഞു കൊണ്ടിരിക്കുന്നതുമായ
പ്രതിഭാസങ്ങളാണ് ഞങ്ങള്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English