ഹൈക്കു കഥകള്‍

സത്യം

അസത്യം സത്യം പറയുന്നതു കേട്ട് സത്യം ബോധം കെട്ടു വീണു.

പരോപകാരി

അവന്റെ കാര്യം ശരിക്കു പറഞ്ഞാല്‍ സ്വര്‍ണ്ണക്കടയുടെ പരസ്യം പോലെയാണ് ” പണിക്കൊറവുല്യ;പണിക്കൂലീല്യ..”

നഷ്ടം

അമ്മയുടെ മരണം അയാള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയായി . മാസം കിട്ടിയിരുന്ന സര്‍വീസ് പെന്‍ഷന്‍ അഞ്ചക്കത്തിന്റെ നല്ലൊരു തുക തന്നെയുണ്ടായിരുന്നല്ലേ?

നവലോകം

ഫാദറിന്റെ പേര്?

” സോറി സാര്‍ , മമ്മി എന്‍ഗേജാണ്” കുട്ടി അമ്മയെ ട്രൈ ചെയ്തു കിട്ടാതെ മൊബൈല്‍ പോക്കറ്റിലിട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English