മനസുകൊണ്ട് നമസ്കരിച്ചു
കണ്ണടച്ച് ഒറ്റവെട്ടിന് കൈ മുറിച്ചെടുത്തു
മുറിച്ചെടുത്ത കൈയ്യുമായി പുറത്തിറങ്ങി
കൈ ആവശ്യപ്പെട്ടവര്‍ക്ക് കാഴ്ചവെച്ചു…
തിരിഞ്ഞുനടന്നപ്പോള്‍ ഗുരുവിന്റെ മുഖം
തിരിഞ്ഞു നടന്നപ്പോള്‍ ഗുരുവിന്റെ വേദന
എങ്കിലും ഗുരു ശിഷ്യനെ ശപിച്ചില്ല
ഗുരുക്കന്മാര്‍ ഒരിക്കലും ശിഷ്യരെ ശപിക്കാറില്ല
ആധുനിക കാലത്ത് ഗുരു കുറ്റവാളിയെ
ഒറ്റപ്പെട്ട തുരുത്തായി മാറിക്കഴിഞ്ഞു
ഗുരുവിന്റെ ഇടം പേടിയോടെ നോക്കാനുള്ള
ഇടമായി….
ദിവസങ്ങളുടെ മുന്നോട്ടുപോക്കില്‍
ഗുരുവിന്റെ മുറിവ് ഉണങ്ങി
ഗുരു ആത്മീയ പുസ്തകങ്ങളില്‍ മുഖം താഴ്ത്തി
ശിഷ്യന്മാര്‍ ഗുരുവിനെ പഠിപ്പിച്ചത്
“എഴുതുന്നതിനും പറയുന്നതിനും മമ്പ്
ആയിരം വട്ടം ചിന്തിക്കുക.!”