ഗുരുപ്രസാദം

 

 

 

 

 

 

എന്നാത്മാവിന്‍ പ്രകാശത്തില്‍ കണ്ടു
കാവ്യവാസനയാം പൈതല്‍
സുഷുപ്തിയിലാണ്ടു കിടക്കുന്നു.
എന്റെ ഉണര്‍ത്തുപാട്ടുകള്‍
വിഫലമായ് പതിറ്റാണ്ടുകളോളം
ഒരു നിയോഗമായ്, ഗുരുസ്ഥാനീയയാം
സുഹൃത്ത് മുന്നിലണഞ്ഞു .
കാവ്യ വാസനയാം ശിശുവിനെ
ജ്ഞാനത്താലുണര്‍ത്തി.
പൈതലിന്‍ തേജസ്സാല്‍ ,
ആത്മാവിന്‍ തെളിച്ചമേറുമ്പോള്‍
അസ്തിത്വ ബോധത്തിന്നുള്ളം തുറന്നു .
മനുഷ്യരാശിക്കായുള്ള പരിവേദനങ്ങള്‍-
ആത്മസംഘര്‍ഷങ്ങള്‍-
വാക്കുകളായ്, വരികളായ്,
ഇനി പിറക്കട്ടെയെന്ന്
ഗുരുപ്രസാദം നേടി,
കൃതാര്‍ത്ഥയായ്, ഞാന്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here