ഷബിത രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കുട്ടിക്കഥകളുടെ സമാഹാരമായ അപ്പുവിന്റെ ഗപ്പികള്‍ എന്ന പുസ്തകം മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഒ.ആർ. രാമചന്ദ്രൻ പ്രകാശനം ചെയ്തു. മാതൃഭൂമി സബ് എഡിറ്റർ വിഷ്ണു ടി. പുസ്തകം ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ബാലകഥകളുടെ സമാഹാരമാണ് അപ്പുവിന്റെ ഗപ്പികള്‍.
ഷബിതയുടെ രണ്ടാമത്തെ കഥാസമാഹരമാണ് അപ്പുവിന്റെ ഗപ്പികൾ.ഗീതാഞ്ജലി, അരുന്ധക്കനി എന്നീ നോവലുകളും മൊലപ്പാമ്പ് എന്നൊരു കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.