കവിതയുടെ വ്യവസ്ഥാപിതമായ എല്ലാ രീതികളോടും മുൻ വിധികളോടും കലഹിക്കുന്ന കവിയാണ് വി. മൂസഫർ അഹമ്മദ്. സാഹിത്യവും സംഗീതവും ചിത്രകലയും തീക്ഷണമായ രാഷ്‌ട്രീയ ചിന്തകളും മനസ്സിലേറ്റുന്ന പത്ര പ്രവർത്തകനായ മുസഫർ അഹമ്മദിന്, കവിത ആവിഷ്‌കാരത്തിന്റെ പരിമിതികളെ അതിലംഘിക്കുന്നതിനുള്ള ആയുധവും മാധ്യമവുമാണ്. പരിചിതമായ ബിംബങ്ങളുടെ കരുത്തും തീവ്രതയും ആവഹിക്കുന്ന വ്യത്യസ്തമായ രചനാ ശൈലിയാണ് ഈ കവിയെ ശ്രദ്ധേയനാക്കുന്നത്.
വാക്കുകൾക്കും വരികൾക്കും വ്യതിരിക്തമായ മാനങ്ങളും അർത്ഥന്തരങ്ങളും കൈവരുന്ന 15 കവിതകളാണ് മുസഫറിന്റെ ഈ ആദ്യ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. ബി. രാജീവന്റെ അവതാരിക കവിതകളെ കൂടുതൽ അനുഭവവേദ്യമാക്കുന്നു. പ്രസാധകർ- ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, വില 40രൂപ
Generated from archived content: book_sept1_06.html Author: v_musafferahammed