എണ്ണയടിക്കാൻ ബൈക്ക് പെട്രോൾ പമ്പിൽ നിർത്തിയപ്പോൾ യാദൃശ്ചികമായാണ് എതിരെ നോക്കിയത്. കാർ ഡ്രൈവ് ചെയ്യുന്നത് മഫ്‌ത ധരിച്ച സ്‌ത്രീ. കൗതുകം മാറും മുമ്പേ മറ്റൊരു കാർ കൂടി വന്നുനിന്നു. രണ്ട് മഫ്‌തക്കാരികളെ ഒരുമിച്ചു കണ്ടപ്പോൾ ചെറുതായൊന്നു ഞെട്ടി. (ഡ്രൈവറെ ‘ഡ്രൈവൻ’ എന്നാണ് വി.കെ.എൻ വിളിച്ചത്, ഇവിടെയതു ‘ഡ്രൈവിനി’യാക്കേണ്ടി വരുമോ?) വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ സമീപത്തെ മദ്രസയിൽ കുടുംബശ്രീ യോഗം. ഹാൾ നിറയെ മാപ്പിളത്തരുണികൾ. അയലത്തെ ഇത്താത്തയ്‌ക്ക് മുനിസിപ്പാലിറ്റിയിലാണ് ജോലി. ദിവസക്കൂലിക്ക് ചവറെടുക്കൽ.
വടക്കൻ മലബാറിൽ നടക്കുന്നത് നിശ്ശബ്‌ദ വനിതാ വിപ്ലവമോ? സ്‌ത്രീ ശാക്തീകരണ നീക്കങ്ങളെ പുരുഷന്മാർക്ക് പിൻസീറ്റ് ഡ്രൈവിംഗിനുളള അവസരമെന്ന് പരിഹസിച്ചവരെവിടെ?
Generated from archived content: essay-mar28-06.html Author: t-salim