നാഗക്കാവുകൾ കൈമാറ്റച്ചരക്കല്ല

കമലാ സുരയ്യ കേരള സാഹിത്യ അക്കാഡമിക്ക്‌ ഭൂമി കൈമാറിയതുമായ ബന്ധപ്പെട്ട വിവാദങ്ങൾ നമ്മുടെ സാഹിത്യത്തിനോ സാംസ്‌കാരത്തിനോ എന്തെങ്കിലും ഗുണം ചെയ്യാനല്ലെന്ന്‌ വ്യക്തം.

ഈ വസ്തുദാന പ്രശ്‌നത്തിൽ ഉണ്ടാകേണ്ട പ്രധാന ചർച്ച നടക്കാതെ പോകുന്നത്‌ നമുക്ക്‌ ശ്രദ്ധിക്കാം. അത്‌ ഈ വസ്തുവിൽ ആയിരത്തിലധികം വർഷം പഴക്കമുള്ള നാഗാരാധനാ പാരമ്പര്യമുണ്ടെന്നുള്ളതാണ്‌. നാഗാരാധനയും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായുള്ള ബന്ധം ഒരുവേള കമലാ സുരയ്യക്ക്‌ അറിയണമെന്നില്ല. ഇത്തരം പല അറിവുകേടുകളും അവർ കാട്ടുന്ന കപട നിഷ്‌ങ്കളങ്കതയുടെ മറവിൽ അവർ എഴുതിത്തള്ളാറുമുണ്ട്‌. അല്ലെങ്കിൽ നാഗവിഗ്രഹങ്ങൾ അക്കാഡമി മ്യൂസിയത്തിൽ വയ്‌ക്കാമെന്ന്‌ അവർ ധിക്കാരം പറയുകയില്ലായിരുന്നു. നേരത്തെ ഇസ്ലാമായപ്പോൾ ഗുരുവായൂരപ്പനെ നബിയാക്കിയെന്ന വിവരക്കേട്‌ പറഞ്ഞതും നമുക്ക്‌ മറക്കാറായിട്ടില്ല. നാഗാരാധന കമലയുടെ കുടുംബക്കാർക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന്‌ വാദിച്ച്‌ പോലും നമുക്ക്‌ ഈ പ്രശ്‌നം കൈകഴുകാനാവില്ല. കാരണം, വിശ്വാസപ്രകാരം നാഗക്കാവുകൾ നാടിന്‌ മൊത്തമായി ബന്ധമുള്ളതാണ്‌. നാഗാരാധനയിലെ മുഖ്യയിനമായ പുള്ളുവൻ പാട്ടിൽ ദേശം, കാലം, സമൂഹം, ജനങ്ങൾ ഇവയ്‌ക്കെല്ലാം വാഴ്‌കെയാണ്‌ പാടുന്നത്‌. ദേശത്തിന്റെയും മണ്ണിന്റെയും എന്തിന്‌ ഭൂമിയുടെ തന്നെ നിലനിൽപ്പിനാധാരമായ നാഗാരാധന അവിടെയുണ്ടായിരുന്നുയെവന്ന്‌ അവർ തന്നെ സമ്മിക്കുന്നതിനാൽ അവ ഉപേക്ഷിക്കാൻ ആർക്കും സാധിക്കുകയില്ല. സാഹിത്യ അക്കാഡമി പോലുള്ള ഒരു സ്ഥാപനത്തിന്‌ തന്മൂലം ഏറ്റെടുക്കാവുന്നതും സംരക്ഷിക്കാവിന്നതുമല്ല ഇത്തരമൊരു ആരാധനകേന്ദ്രം. ആരാധനകേന്ദ്രത്തെ വെറും ഭൂമിയായി കാണുന്നവരുടെ വങ്കത്തത്തെയോർത്ത്‌ നമുക്ക്‌ സഹതപിക്കാം.

ഈ പ്രശ്‌നത്തിൽ അക്കാഡമിയിടെ രണ്ട്‌ എക്‌സി. അംഗങ്ങൾ, അതും കേരളീതയുടെ മൊത്തക്കച്ചവടക്കാരായി വേഷമണിയുന്ന ‘കവികൾ’ എന്തേ വിട്ടുനിന്നതെന്നും മനസ്സിലാവുന്നില്ല. പുതിയ സർക്കാരിന്റെ കണ്ണിൽ കരടായി ഇനി ലഭ്യമായേക്കാവുന്ന സ്ഥാനങ്ങൾ കളയേണ്ടെന്ന മുൻകരുതലാകും.

ഈ തറവാട്ടിലെ കമലയുടെ ബാക്കി ഭൂമിയും കെട്ടിടങ്ങളുമെല്ലാം വിറ്റ ശേഷം 17 സെന്റ്‌ മാത്രം എങ്ങനെ ദാനഭൂമിയായി? അക്കാഡമിയ്‌ക്ക്‌ ഈ ഭൂമി ബുദ്ധിപൂർവം കൈയ്യൊഴിയുകയോ ചെയ്യാം. തന്റെ പാരമ്പര്യമുൾപ്പടെ വിൽക്കാവുന്നതെല്ലാം വിറ്റ്‌ അവസാനം വിറ്റഴിയാ ചരക്ക്‌ അക്കാഡമിയുടെ മേൽ ആഘോഷമായി കെട്ടിവെച്ച കമലാ സുരയ്യയുടെ ബുദ്ധികൂർമ്മതയ്‌ക്കു മുന്നിൽ കേരളത്തിലെ പുതുതലമുറ പ്രണമിക്കേണ്ടതാണ്‌.

Generated from archived content: essay1_sept1_06.html Author: raju_vallikunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English