വീടിനു മുൻവശത്തെത്തിയപ്പോൾ വാതിലടഞ്ഞു കിടക്കുന്നു. വാതിലിൽ മുട്ടി ഉറക്കെ ചോദിച്ചു.
‘ഇവിടാരുമില്ലേ?’
അകത്ത് കാൽപെരുമാറ്റം വാതിലിനടുത്ത് വരെയെത്തി. പുറത്ത് കാത്തു നിന്നവന് ആകാംക്ഷയോടൊപ്പം ഭീതിയും പുകഞ്ഞു. വാതിൽ തുറക്കുന്ന മനുഷ്യൻ പുറത്തെത്തിയാൽ പിന്നെ…
ഒന്നും മുൻകൂട്ടി മനസ്സിലാക്കാൻ വയ്യാത്ത അവസ്ഥ. അകത്ത് നിന്നയാളിന്റെ ഉളളിൽ ആധി. പുറത്ത് കാത്തു നിൽക്കുന്നതാരായിരിക്കും. കയ്യിൽ ആയുധമോ, മുഖത്ത് കശാപ്പിന്റെ ചിരിയോ അതോ…?
വാതിലിനപ്പുറവും ഇപ്പുറവും ഭീതിയാൽ പുളഞ്ഞ് രണ്ടു കോലങ്ങൾ-ഏറെ നേരം…
Generated from archived content: story3_july5_06.html Author: rafeek_panyankara