മൂടിക്കെട്ടി വെച്ചിരിക്കുന്ന മൺകുടം ആകാശത്തോട് കയർത്തു. ‘നീ മാത്രം അങ്ങനെ കേമനാകേണ്ടാ, എനിക്കുള്ളിലും ഒരാകാശമുണ്ട്.
ഗർഭിണിക്കുള്ളിലെ കുഞ്ഞിനെപ്പോലെ കുടത്തിനുള്ളിലെ ആകാശം അപ്പോൾ ത്രസിച്ചു.
പൊടുന്നനെ എങ്ങു നിന്നേ ഒരു കല്ലു വന്നു വീണു മൺകുടമുടഞ്ഞു.
മൗനത്തിന്റെ ധന്യതയിൽ മഹാകാശം മാത്രം മന്ദഹസിച്ചു.
Generated from archived content: story2_sept1_06.html Author: pjj_antony