പളളിക്കൂടം സാംസ്‌കാരികവേദി 2006 ഫെബ്രുവരി 23, 24 തീയതികളിൽ ദമാമിൽ നടത്തിയ സാഹിത്യ ശില്പശാലയിൽ പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ‘നോവലിന്റെ രചനാ രഹസ്യങ്ങൾ’ എന്ന ക്ലാസ്സെടുത്തു. ‘നോവലിന്റെ വികാസ പരിണാമങ്ങൾ’ എന്ന പഠനക്കളരിക്ക് പി.ജെ.ജെ.ആന്റണി നേതൃത്വം നൽകി. സൗദി അറേബ്യയിലെ എഴുത്തുകാരും ആസ്വാദകരും പങ്കെടുത്ത ശില്പശാലയിൽ പെരുമ്പടവവുമായി സർഗ്ഗസംവാദവും അദ്ദേഹത്തിന്റെ നോവലുകളെപ്പറ്റിയുളള ചർച്ചയും നടന്നു.
Generated from archived content: news-mar28-06.html