ഗൾഫ് മലയാളം കിട്ടി. അഭിനന്ദനങ്ങൾ. സംവിധാനം നന്ന്. ഇപ്പോഴത്തെ ഊർജ്ജം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത കാണിക്കുക. അനേകങ്ങളിൽ ഒന്ന് എന്നതിനേക്കാൾ, ആ ഒന്ന്, ഒന്നായി നിൽക്കാൻ, വേർതിരിഞ്ഞു നിൽക്കാൻ ഇടയാകട്ടെ. ആ ഒന്നിനെ പ്രമാണികതയുള്ളു.
പ്രഫ. എരുമേലി പരമേശ്വരൻ പിള്ള, മാവേലിക്കര
(മുൻ സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി)
മാസിക കിട്ടി. വിലയോ വരിസംഖ്യയോ പരസ്യമോ ഇല്ലാതാവുമ്പോഴാണ് ഒരു പ്രസിദ്ധീകരണത്തിന് നട്ടെല്ലുണ്ടാകുന്നത്. പക്ഷെ നിലനില്പാണ് പ്രധാന വെല്ലുവിളി. മാസികയ്‌ക്ക് എല്ലാ പിന്തുണയും പ്രതീക്ഷിക്കാം.
പി. ആർ. മേനോൻ, ന്യൂഡൽഹി
Generated from archived content: letter_sept1_06.html