മലയാള സാഹിത്യനിരൂപണത്തിൽ പലപ്പോഴും അവസാന വാക്കായിരുന്നു എം.കൃഷ്‌ണൻനായർ സാർ. ലോക സാഹിത്യത്തിൽ തന്നെ സമാനതകളില്ലാത്ത സാഹിത്യ സേവനമാണ് പതിറ്റാണ്ടുകളായി അദ്ദേഹം നിർവഹിച്ചത്. മലയാളിയുടെ സാഹിത്യാഭിരുചികളെ മാറ്റിമറിച്ച അദ്ദേഹം, വിശ്വസാഹിത്യം സാധാരണ വായനക്കാർക്കുപോലും നിരന്തരം സംവേദനക്ഷമമാക്കി. ഇനി നമ്മുടെ സാഹിത്യത്തിന് വാരഫലങ്ങളില്ല. ഭാഷയുടേയും സാഹിത്യത്തിന്റേയും അപചയങ്ങൾക്കെതിരെ ജാഗരൂകനായി കാവൽ നിന്ന വിമർശനത്തിന്റെ കുലപതിക്ക് പ്രണാമം.
Generated from archived content: essay5-mar28-06.html