മലയാളിയുടെ ഹൃദയവികാരങ്ങളുടെ ഈണമാണ് ദേവരാജൻ മാസ്‌റ്റർ. നാടൻ ശീലുകളും ശാസ്‌ത്രീയ സംഗീതത്തിന്റെ അംശങ്ങളും ചേർത്തു വെച്ച മാസ്‌മരമായൊരു സംഗീതവും ആയിരമായിരം അനശ്വര ഈണങ്ങളും. മനസിന്റെ ശർക്കര പന്തലിൽ സംഗീതത്തിന്റെ തേൻമഴ പെയ്യിച്ച ഈ ഈണങ്ങൾ മലയാളി എക്കാലവും നെഞ്ചിലേറ്റുന്നവയാണ്. സമര പുളകങ്ങളുടെ ബലികുടീരങ്ങളും സമത്വബോധത്തിന്റെ പൊന്നരിവാളും കൊണ്ട് ഏതൊരു മലയാളിയേയും കോരിത്തരിപ്പിക്കുകയും ഹൃദയഹാരിയായ അനശ്വര ഗീതങ്ങളിലൂടെ ഭാവ ഗായകനാക്കുകയും ചെയ്‌തു, ഈ സംഗീത ചക്രവർത്തി. മലയാള കവിത മലയാള സംഗീതത്തെ കണ്ടെത്തിയതും ദേവരാജനിലൂടെയാണ്. വയലാറിന്റെയും പി.ഭാസ്‌കരന്റെയും ഒ.എൻ.വിയുടെയും കാവ്യാത്മകമായ പാട്ടുകളിൽ അക്ഷരാർഥത്തിൽ സംഗീതം പെയ്‌തിറങ്ങുകയായിരുന്നു. മലയാളിയുടെ മനസിന്റെ മനോഹര തീരത്ത് എക്കാലവും പുനർജനിക്കുന്നവയാണ് ഈ ഈണങ്ങൾ. കേരളീയരുടെ രക്തത്തിലലിഞ്ഞു ചേർന്ന, ഒരിക്കലും നിലയ്‌ക്കാത്ത ഈണങ്ങളുടെ രാഗശില്പിയ്‌ക്ക് ആദരാഞ്ഞ്‌ജലികൾ.
പത്രാധിപർ
Generated from archived content: editorial_july5_06.html
Click this button or press Ctrl+G to toggle between Malayalam and English