മാധ്യമ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും എന്തും ചെയ്യുന്നതിനുളള അധികാരമാണോ? മനുഷ്യന്റെ ആധ്യത്മിക സങ്കല്പങ്ങളേയും വിശ്വാസങ്ങളേയും അവഹേളിക്കൽ കലാകാരന്റെ ദൗത്യമോ? നബിയെ നിന്ദിക്കുന്ന വിവാദമായ ഡാനിഷ് കാർട്ടൂണുകൾ, ഒരു പ്രത്യേക മതത്തോടോ പ്രവാചകനോടോ ഉളള അവഹേളനം മാത്രമല്ല. അത് മനുഷ്യരാശിയുടെ സത്യാന്വേഷണ മാർഗ്ഗങ്ങൾക്കും ധാർമ്മികബോധത്തിനും നേരെയുളള വെല്ലുവിളിയാണ്. നമ്മുടെ ജീവിതത്തിന് വെളിച്ചം പകരുന്ന നന്മകളെ ചളിവാരിയെറിയുന്നത് ഒരു തരത്തിലുമുളള സ്വാതന്ത്ര്യമല്ല. സാമ്രാജ്യത്വത്തിന്റെ ഗൂഢ രാഷ്‌ട്രീയത്തിന് മാധ്യമങ്ങൾ ദല്ലാളാവുകയായിരുന്നു. പ്രതിഷേധം പലേടത്തും അക്രമത്തിലൂടെ കത്തിപ്പടർന്നപ്പോഴും, പ്രവാചകന്റെ ജന്മനാട്ടിലടക്കം വിശ്വാസികൾ സ്വീകരിച്ച പ്രതിരോധത്തിന്റെ വഴി ശ്രദ്ധേയമാണ്. സാമ്പത്തിക മേൽക്കോയ്‌മകൾ തകർക്കാൻ യുദ്ധത്തേക്കാൾ ഫലപ്രദമാണ് ഉല്പന്ന ബഹിഷ്‌ക്കരണമെന്ന് സ്വയം തിരിച്ചറിഞ്ഞു.
-പത്രാധിപർ.
Generated from archived content: edit-mar28-06.html
Click this button or press Ctrl+G to toggle between Malayalam and English