മനസ്സ് നന്നാവട്ടെ. അതിനുള്ള ഏറ്റവും നല്ല വഴിയാണ് വായന. അതിന് പകരം വെയ്‌ക്കാൻ മറ്റൊന്നില്ല. വായന രണ്ട് തരമുണ്ട്, മുഖസ്ഥമായ വായനയും ഹൃദിസ്ഥമായ വായനയും. രണ്ടാമത്തേതാണ് നല്ല വഴി. അതിനെന്തു വേണം? വായനയിലും തെരഞ്ഞെടുപ്പ് വേണം.
ഏറ്റവും നല്ല ഗന്ധമെന്തിന്റേതാണ്? സംശയം വേണ്ട, ആദ്യം കൈയ്യിൽ കിട്ടുന്ന പുസ്‌തകത്തിന്റെ ആദ്യത്തെ മണം! എന്താ ഒന്നു മണത്തു നോക്കിക്കൂടെ. എത്രകാലം ഈ ഗന്ധം ആസ്വദിക്കാൻ പറ്റും? സംശയം വേണ്ട, മരണം വരെ.
Generated from archived content: essay2_sept1_06.html Author: chunakkara_janardhanan