എ.വി.ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെ ‘ഒരു രക്തവില്പനക്കാരന്റെ പുരാവൃത്തം’

പ്രവാസി എഴുത്തുകാരനായ എ.വി.ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെ ഏറ്റവും പുതിയ നോവലാണ്‌ ഒരു രക്തവിൽപനക്കാരന്റെ പുരാവൃത്തം. തികച്ചും പുതുമയാർന്ന ഇതിവൃത്തവും പ്രമേയവുമുളള ഈ നോവൽ, സാംസ്‌കാരിക വിപ്ലവ ചൈനയിൽ ജീവിച്ച ഒരു രക്തവില്പനക്കാരന്റെ കഥ പറയുന്നതാണ്‌. മലയാളത്തിൽ എഴുതപ്പെടാത്ത സാഹിത്യഭൂമികയും ജീവിതാനുഭവങ്ങളുമാണ്‌, ചൈനീസ്‌ ജീവിതത്തിന്റെ നിരവധി വ്യത്യസ്ത ഭാവങ്ങൾ തെളിഞ്ഞു നിൽക്കുന്ന ഈ നോവലിലുളളത്‌. പ്രവാസി എഴുത്തുകാർ അവർ കുടിയേറിയ നാടിന്റെ ജീവിതവും അനുഭവവും ഗൗരവമായി ആവിഷ്‌ക്കരിക്കാതെ, ഗൃഹാതുരത്വത്തിന്റെ തടവറയിലാണെന്ന പൊതു വിമർശനത്തിനുളള മറുപടിയാണ്‌ ഈ കൃതി. ലളിതവും ഋജുവുമായ ആഖ്യാനശൈലിയും നവ്യമായ അവതരണ രീതിയുമാണ്‌ ഈ നോവലിന്റെ സവിശേഷത.

പ്രസാഃ ഡി.സി.ബുക്‌സ്‌

Generated from archived content: book_jan12_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here